Pravasam

വിസിറ്റ് വിസയിലുള്ളവർക്ക് ഹജ്ജ് പെർമിറ്റ് ലഭിക്കില്ല: സൗദി ഹജ്ജ്, ഉംറ മന്ത്രാലയം

സൗദി> വിസിറ്റ് വിസയിലുള്ളവർക്ക് ഹജ്ജ് കര്മ്മങ്ങള് ചെയ്യാനുള്ള പെർമിറ്റ് അനുവദിക്കില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. ഹജ്ജിനായി പ്രത്യേക വിസ കൈവശമുള്ളവർക്കും നിയമപരമായ ഇഖാമയുള്ളവർക്കും മാത്രമായി അനുമതി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ചട്ടങ്ങളും മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കും. ഹജ്ജിനെ പ്രോത്സാഹിപ്പിക്കുന്നതരത്തിലുള്ളതും അല്ലെങ്കിൽ ഹജ്ജിനുള്ള രജിസ്ട്രേഷൻ സേവനങ്ങൾക്കായി ഏതെങ്കിലും സംശയാസ്പദവും വ്യാജവുമായ സൈറ്റുകൾ സന്ദർശിക്കരുത് എന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.