Pravasam

ഷാർജ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനി അനാമിക പ്രവീണിന്റെ ആദ്യ പുസ്‌തകം പ്രസിദ്ധീകരിക്കുന്നു

ഷാർജ > ഷാർജ ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥിനി അനാമിക പ്രവീണിന്റെ ആദ്യ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നവംബർ 5 ന് പ്രസിദ്ധീകരിക്കുന്നു. മാക്ബത് പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന അനാമികയുടെ SORROW AND GLEE എന്ന ഇംഗ്ലീഷ് കവിത പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ഒക്ടോബർ 13 വെള്ളിയാഴ്ച ഷാർജ ഇന്ത്യൻ സ്കൂൾ സിഇഒ കെ ആർ രാധാകൃഷ്ണൻ നായർ, ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. ഇ പി ജോൺസൻ, മുതിർന്ന അധ്യാപകനും കവിയുമായ മുരളി മംഗലത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു.

ബുക്സ് ഫ്രെയിം പബ്ലിക്കേഷൻ & ഡിസ്ട്രിബൂഷൻ ഷാർജ ഷോ റൂമിൽ വെച്ച് നടന്ന ചടങ്ങിൽ എഴുത്തുകാരായ ഗീത മോഹൻകുമാർ, ദൃശ്യ ഷൈൻ, വെള്ളയോടാൻ, ഷെർമിന സിമി, സലിം അയ്യനത്ത്, പ്രവീൺ പാലക്കൽ, മുനീർ റഹ്മാൻ, സാമൂഹ്യ പ്രവർത്തകരായ സെബാസ്റ്റ്യൻ, അജയ്, ഹമീദ് കോഴിക്കോട് എന്നിവർ പങ്കെടുത്തു. പുസ്തകത്തിൽ നിന്നും ലഭിക്കുന്ന വരുമാനം പ്രവാസ ലോകത്തു ദുരിതം അനുഭവിക്കുന്നവർക്കായി ചിലവാക്കുമെന്ന് അനാമികയും മാക്ബത് പബ്ലിക്കേഷൻ എംഡി ഷഹാനസും അറിയിച്ചു. പുസ്തകത്തിന്റെ കവർ പേജും ഉൾചിത്രങ്ങളും വരച്ചത് അനാമിക തന്നെയാണ്. കവർപേജ് പ്രകാശന ചടങ്ങിന് ഷഹനാസ് സ്വാഗതവും അനാമിക പ്രവീൺ നന്ദിയും രേഖപ്പെടുത്തി.