Pravasam

സൗദി പൗരന്‍മാരുടെ ഇന്ത്യയിലേക്കുള്ള യാത്രാ വിലക്ക് നീക്കി

മനാമ> കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യയടക്കം നാലു രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര്ക്ക് ഏര്പ്പെടുത്തിയിരുന്ന യാത്രാ നിരോധനം പിന്വലിച്ചു. ഈ രാജ്യങ്ങളില് കോവിഡ് കേസുകള് കുറഞ്ഞ പാശ്ചാത്തലത്തിലാണ് നടപടി.

സ്വദേശികള്ക്ക് ഇന്ത്യ, എത്യോപ്യ, തുര്ക്കി, വിയറ്റ്നാം എന്നിവടങ്ങളിലേക്കുണ്ടായിരുന്ന യാത്ര വിലക്ക് നീക്കിയാതായി ആഭ്യന്തര മാന്ത്രാലയം അറിയിച്ചു. നാലു രാജ്യങ്ങളിലേക്ക് നേരിട്ടോ, മറ്റു രാജ്യങ്ങള് വഴിയോ പോകുന്നതിനായിരുന്നു നിയന്ത്രണം. ഈ രാജ്യങ്ങില് കോവിഡ വ്യാപിച്ചതിനെ തുടര്ന്നായിരുന്നു ഇത്. കഴിഞ്ഞ മെയ്് 23 നായിരുന്നു വിലക്ക് നിലവില് വന്നത്. ആദ്യഘട്ടത്തില് 15 രാജ്യങ്ങളിലേക്കായിരുന്നു വിലക്ക്.

വിദേശ തൊഴിലാളികള്ക്കും ഗാര്ഹിക തൊഴിലാളികള്ക്കും കോവിഡ് വാക്സിന് പൂര്ത്തിയാക്കാതെ വിദേശയാത്ര നടത്താനും തിരിച്ചെത്താനും കഴിഞ്ഞ ദിവസം അനുമതി നല്കിയിരുന്നു. കാലാവധിയുള്ള വിസയും പാസ്പോര്ട്ടുമുളളവര്ക്ക്് തങ്ങള് പോകുന്ന രാജ്യത്തെ പ്രവേശന വ്യവസ്ഥകള് പാലിച്ച് വിദേശ യാത്ര നടത്താം. ഇവര്ക്ക് തിരിച്ചുവരാനും തടസ്സമില്ല. എന്നാല്, ഇവര്ക്ക് കാലാവധിയുള്ള റീഎന്ട്രി വിസയും ഇഖാമയും ഉണ്ടായിരിക്കണം.രണ്ടു വര്ഷത്തിനുശേഷം ആദ്യമായാണ് രാജ്യം വിടാനും മടങ്ങവരാനുമുള്ള വ്യവസ്ഥ ലഘൂകരിക്കുന്നത്.