Pravasam

സൗദി സ്‌‌കൂളുകളില്‍ സംഗീതപഠനം വരുന്നു

മനാമ> സൗദിയിൽ സ്കൂളുകളിൽ സംഗീതം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു. രണ്ടു വർഷത്തിനുള്ളിൽ കിന്റർഗാർട്ടൻതലംമുതൽ വിദ്യാർഥികളെ സംഗീതം പഠിപ്പിക്കാനാണ് പരിപാടി. സ്കൂളുകളിൽ സംഗീതം പഠനത്തിന്റെ പ്രാരംഭഘട്ടം ഉടൻ ആരംഭിക്കുമെന്ന് കമീഷൻ ആക്ടിങ് സിഇഒ സുൽത്താൻ അൽ ബാസി അറിയിച്ചു.

ഇ- പ്ലാറ്റ്ഫോമായ ‘മദ്രാസ്റ്റി’ വഴി വിദ്യാർഥികളെ ഒരു പാഠ്യേതര പ്രവർത്തനമായി സംഗീതം പഠിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു. യോഗ്യതയുള്ള അധ്യാപകരെ കണ്ടെത്താനും സിലബസ് നവീകരിക്കാനുമായി വിദ്യാഭ്യാസ, സാംസ്കാരിക മന്ത്രാലയങ്ങളിൽ പഠനവും നടക്കുന്നുണ്ട്. സംഗീതപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനായി 2020 ഫെബ്രുവരിയിലാണ് സൗദി സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ സംഗീത കമീഷൻ സ്ഥാപിച്ചത്.