Pravasam

ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയ്‌ക്ക്‌ ഖത്തറിൽ തുടക്കം

ദോഹ > ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ(ജിംസ് ഖത്തർ)യ്ക്ക് ഖത്തറിൽ തുടക്കം. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ഷോ ഉദ്ഘാടനം ചെയ്തു. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡിഇസിസി) നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി, ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ, ഖത്തർ ടൂറിസം ഡെപ്യൂട്ടി ചെയർമാൻസാദ്ബിൻ അലി അൽ ഖർജി എന്നിവർ പങ്കെടുത്തു.

സ്വിറ്റ്സർലൻഡിനു പുറത്ത് നടക്കുന്ന അന്താരാഷ്ട്ര എക്സിബിഷന്റെ ആദ്യ പതിപ്പിനാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്. എയർവേയ്സ് ഫോർമുല 2023 ഗ്രാൻഡ് പ്രിക്സുമായി ചേർന്നാണ് ഷോ സംഘടപ്പിക്കുന്നത്. ഒക്ടോബർ 5 മുതൽ 14 വരെ ദോഹയിൽ നടക്കുന്ന ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയുടെ ആദ്യ പതിപ്പിൽ ലോകത്തിലെ 30 പ്രമുഖ കാർ ബ്രാൻഡുകൾ പങ്കെടുക്കും.