Pravasam

പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ 5.6 ശതമാനം ഇടിവ്

കുവൈത്ത് സിറ്റി > കുവൈത്തിൽ നിന്ന് നാട്ടിലേക്ക് പ്രവാസികൾ അയക്കുന്ന പണത്തിന്റെ തോതിൽ കുറവ്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തിറിക്കിയ സ്ഥിതിവിവരക്കണക്ക് പ്രകാരം നാട്ടിലേക്കുള്ള പണമയക്കലിൽ 5.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2023 ലെ രണ്ടാം പാദത്തിൽ പ്രവാസികൾ 1.168 ബില്യൺ ദിനാറാണ് നാട്ടിലേക്ക് അയച്ചത്.

ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ഇത് ഏകദേശം 1.22 ബില്യൺ ദിനറായിരുന്നു. വിദേശികളുടെ ജോലിനഷ്ടവും ശമ്പളക്കുറവുമാണ് പണമയക്കൽ കുറയാൻ പ്രധാന കാരണമെന്നാണ് സൂചനകൾ. അയക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ലെങ്കിലും അയക്കുന്ന പണത്തിന്റെ തോതിൽ ഇടിവ് വന്നു.