Pravasam

ജിദ്ദ നവോദയ അൽ ഹംറ യൂണിറ്റ് സമ്മേളനം നടന്നു

ജിദ്ദ> ജിദ്ദ നവോദയ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ ഹംറ യൂണിറ്റ് സമ്മേളനം മൻസൂർ പള്ളിപറമ്പൻ നഗറിൽ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ രക്ഷാധികാരി അനസ് ബാവ ഉദ്ഘാടനം ചെയ്തു. നിഷാദ് വർക്കി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഗ്രീവർ ചെമ്മനം യൂണിറ്റ് പ്രവർത്തന റിപ്പോർട്ടും അൻവർ പെരിന്തൽമണ്ണ സാമ്പത്തിക റിപ്പോർട്ടും ഏരിയ സെക്രട്ടറി മുനീർ പാണ്ടിക്കാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ധന്യ എൽദോ അനുശോചന പ്രമേയവും,ഷിജു വർഗീസ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി പാനൽ ഏരിയ പ്രസിഡന്റ് ജിജോ അങ്കമാലി അവതരിപ്പിച്ചു. 25 അംഗ ഏരിയ സമ്മേളന പ്രതിനിധികളെ കേന്ദ്രകമ്മിറ്റി അംഗം യുസഫ് മേലാറ്റൂർ അവതരിപ്പിച്ചു.

നിഷാദ് വർക്കി (സെക്രട്ടറി ), അൻവർ പെരിന്തൽമണ്ണ (പ്രസിഡന്റ്), ജോജി പരുമല, ഷുഹൈബ് ഗാർഡനിയ എന്നിവർ ജോയിന്റ് സെക്രട്ടറിമാർ സ:ധന്യ എൽദോ , റാഫി മുഹമ്മദ് ഗാർഡനിയ എന്നിവർ വൈസ് പ്രസിഡന്റുമാർ ഷിനു രാജേന്ദ്രൻ (ട്രഷറർ ) സൈതലവി (ജീവകാരുണ്യ കൺവീനർ ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നടപടിയിൽ പ്രതിഷേധിക്കുന്ന രാഷ്ട്രീയ നേതാക്കളെയും സ്വതന്ത്ര മാധ്യമങ്ങളേയും അന്വേഷണ ഏജൻസികളെ വെച്ച് വേട്ടയാടുന്ന നടപടി അവസാനിപ്പിക്കണമെന്നും, രാജ്യത്തിൻറെ വൈവിധ്യങ്ങളെ തകർത്ത് ഏകശിലാത്മകമായ മതരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനുള്ള സംഘ്പരിവാർ തന്ത്രങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്നും സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.

എൽദോ, ആൽഫി ഗ്രീവർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. നവോദയ ആരോഗ്യവേദി കൺവീനർ ടിറ്റോ മീരാൻ, ഏരിയ ട്രഷറർ ബേബി പാലമറ്റം, അഷ്റഫ് ആലങ്ങാടൻ, സെബാസ്റ്റിയൻ, മനീഷ് തമ്പാൻ, ബാബു തൂണേരി, നിസാമുദ്ധീൻ കൊല്ലം,വിവേക് പഞ്ചമൻ, ലിൻസൺ, സാന്റി മാത്യു, ബൈജു മത്തായി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വികാസ് കൃഷ്ണ സ്വാഗതം പറഞ്ഞാരംഭിച്ച സമ്മേളനത്തിന് തെരഞ്ഞെടുക്കപെട്ട പുതിയ സെക്രട്ടറി നിഷാദ് വർക്കി നന്ദി പറഞ്ഞു.