Pravasam

നിഖിൽ മോഹനന്റെ വേർപാടിൽ ശക്തി അനുശോചിച്ചു

അബുദാബി> ശക്തി തിയറ്റേഴ്സ് അബുദാബിയുടെ സ്ഥാപകാംഗവും ശക്തിയുടെയും കേരള സോഷ്യൽ സെന്ററിന്റെയും മുൻ പ്രസിഡന്റുമായ എൻ വി മോഹനന്റെ മകൻ നിഖിൽ മോഹനന്റെ (28) ആകസ്മികവേർപാടിൽ ശക്തി തിയറ്റേഴ്സും കേരള സോഷ്യൽ സെന്ററും സംയുക്തമായി അനുശോചനയോഗം സംഘടിപ്പിച്ചു.

ശക്തി ബാലസംഘത്തിന്റെയും കെ എസ് സി ബാലവേയുടെയും മുൻ ഭാരവാഹിയുമായിരുന്ന നിഖിൽ അബുദാബി ഗൾഫാർ എഞ്ചിനീയറിങ്ങ് കമ്പനിയിൽ ഫൈനാൻസ് ഡിവിഷനിൽ ജീവനക്കാരനായിരുന്നു.നിഖിലിന്റെ ‘അമ്മ അനിത മോഹനനും സഹോദരി നമിതയും സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായിരുന്നു.

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചനയോഗത്തിൽ ശക്തി പ്രസിഡന്റ് ടി കെ മനോജ്, ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കേരള സോഷ്യൽ സെന്റർ ട്രഷറർ ഷെബിൻ പ്രേമരാജൻ, യുവകലാ സാഹിതി മുൻ പ്രസിഡന്റ് ചന്ദ്രശേഖർ, കെ എസ് സി ബാലവേദി സെക്രട്ടറി നീരജ് വിനോദ്, ഗോവിന്ദൻ നമ്പൂതിരി, പ്രകാശ് പല്ലിക്കാട്ടിൽ, പ്രിയ ബാലു, രാജേന്ദ്രൻ വെഞ്ഞാറമൂട്, സി കെ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.