Pravasam

സ്വന്തമായി ഡ്രോൺ നിർമ്മിച്ച് ഖത്തർ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ

ദോഹ> സ്വന്തമായി ഡ്രോൺ നിർമ്മിച്ച് പ്രവർത്തിപ്പിച്ചുകൊണ്ട് അഭിമാനമായി ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ. രാജഗിരി പബ്ലിക് സ്കൂളിലെ സയൻസ് വിഭാഗം തലവൻ ഷഫീൻ ഷരീഫിൻ്റെ നേതൃത്വത്തിൽ നാല് വിദ്യാർത്ഥികൾ ചേർന്ന് നിർമ്മിച്ച ഡ്രോൺ സ്കൂൾ അങ്കണത്തിൽ പറന്നുയർന്നത്. രാജഗിരി എക്സ്പോയുടെ ഭാഗമായാണ് വിദ്യാർത്ഥികൾ ഡ്രോൺ നിർമ്മിച്ച് പറത്തി പ്രശംസയേറ്റുവാങ്ങിയത്.

രാജഗിരി പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളായ അയാൻ, ഫവാസ്, നവീൻ, കെൻ എന്നിവരാണ് ഡ്രോൺ നിർമ്മിച്ചത്. വിവിധ ഡിപ്പാർട്ട്മെൻ്റുകളിൽ നിന്നും ആയി ആയിരത്തിലധികം പ്രോജക്ടുകൾ പ്രദർശിപ്പിച്ച രാജഗിരി എക്സ്പോ യു എൻ എമിഗ്രേഷൻ ഓഫീസർ ശബരി നാഥ് നായർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ നിർമ്മിച്ച ചന്ദ്രയാൻ റോവർ മോഡൽ പ്രവർത്തിപ്പിച്ച് കൊണ്ടായിരുന്നു ഉദ്ഘാടനം. സ്കൂൾ പ്രിൻസിപ്പാൾ ജോഷി എബ്രഹാം, വൈസ് പ്രിൻസിപ്പാൾ എസ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.